പത്തനംതിട്ട – ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക മറ്റെന്നാൾ (28) മുതൽ സമർപ്പിക്കാം. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ മുമ്പാകെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്.
ഏപ്രിൽ നാലാം തീയതിയാണ് അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടുമാണ്. വോട്ടെടുപ്പ് ഏപ്രിൽ 26നും വോട്ടെണ്ണൽ ജൂൺ നാലിനും നടക്കും.


