അങ്കമാലി – റെയിൽവേ സ്റ്റേഷന്റെയുള്ളിൽ ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി: അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഫയർഫോഴ്സും റെയിൽവേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കി .. കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്: അങ്കമാലി ഫയർഫോഴ്സും പോലീസും റെയിൽവേപോലീസും സ്ഥലത്തെത്തിയിരുന്നു.



