പത്തനംതിട്ടയിലെ സിനിമാ തീയേറ്ററിന്റെ മുകളിൽ നിന്നും വീണ് ഓപ്പറേറ്റർ മരിച്ചു

Cinema Pathanamthitta

പത്തനംതിട്ട – സിനിമാ തീയേറ്ററിന്റെ മുകളിൽ നിന്നും വീണ് ഓപ്പറേറ്റർ മരിച്ചു . ട്രിനിറ്റി ജീവനക്കാരൻ കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയിൽ ശ്രീ പത്മം വീട്ടിൽ ഭരത് ജ്യോതി (21 )ആണ് മരിച്ചത് . കാലു തെന്നി വീണത്‌ എന്നാണ് നിഗമനം . സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകൾ നിലയിൽ ആണ് ജീവനക്കാർ കിടന്നിരുന്നത് . പത്തനംതിട്ട നഗരത്തിൽ പ്രവർത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടർ ഓപ്പറേറ്റർ ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്‌

കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയിൽ ഭരത്തിനെ ആദ്യം കണ്ടത്.ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു . ദുരൂഹ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യം ഉയർന്നു . തിയേറ്ററിൽ രാത്രി സംഘർഷമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നി വീണതാണെന്നാണ് പോലീസ് പറയുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *