സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ കമ്മിഷനെ നിയോ​ഗിച്ച് ​ജാഗ്രതയോടെ ഗവർണർ ;

Crime Kerala

തിരുവനന്തപുരം ; വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ച് ജാഗ്രതയോടെ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഹൈക്കോടതിയിൽനിന്ന്‌ വിരമിച്ച ജഡ്ജ് ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വയനാട് മുൻ ഡിവൈ.എസ്.പി. വി.ജി. കുഞ്ഞൻ അന്വേഷണത്തിൽ സഹായിക്കും. ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവർണർ കത്തയിച്ചിരുന്നു. ഇതേത്തടുർന്ന് വിരമിച്ച ജഡജിമാരുടെ പേരുകൾ കോടതി ഗവർണർക്ക് കൈമാറി. ഇവരിൽനിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തിരഞ്ഞെടുത്തത്.

കാമ്പസിന്റെയും ഹോസ്റ്റലിന്റേയും പ്രവർത്തനത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് കമ്മിഷൻ അന്വേഷിക്കും. സംഭവം തടയുന്നതിൽനിന്ന് വൈസ് ചാൻസലറുടെ ഭാഗത്തുണ്ടായ വീഴ്ചയും കമ്മിഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരിക്കും. സിദ്ധാർഥൻ മരിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതിനു പുറമേ, ഭാവിയിൽ സർവ്വകലാശാലയിൽ ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടി ശുപാർശ ചെയ്യലും പരിഗണനാവിഷയമായിരിക്കും. മൂന്നുമാസമായിരിക്കും കാലാവധി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *