വഴി തെറ്റി പന്തളത്തെത്തിയ യുവാവിനെ പോലീസ് സുരക്ഷിതമായി ബന്ധുക്കൾക്ക്‌ കൈമാറി

Kerala Pathanamthitta Special

പന്തളം: ആലപ്പുഴയിൽ നിന്ന് വഴി തെറ്റി പന്തളത്തെത്തി അലഞ്ഞു നടന്ന മനോദൗർബല്യമുള്ള യുവാവിനെ പോലീസ്‌ ബന്ധുക്കൾക്ക്‌ കൈമാറി. ആലപ്പുഴ പുന്നപ്ര സ്വദേശി മനോജിനെ (21) യാണ്‌ പോലീസ്‌ പട്രോളിങ്ങിനിടെ വലിയ പാലത്തിന്‌ സമീപം വെച്ച്‌ ഞായറാഴ്‌ച അർദ്ധരാത്രിയിൽ കണ്ടെത്തിയത്‌.

കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മനോദൗർബല്യമുണ്ടെന്ന്‌ മനസിലാക്കി യുവാവിനെ പോലീസ്‌ സേ്‌റ്റഷനിൽ എത്തിച്ചു. മനോജ്‌ ആലപ്പുഴയിൽ നിന്നും ബസ്‌ കയറി പന്തളത്ത് എത്തുകയായിരുന്നു. സബ്‌ ഇൻസ്‌പെക്‌ടർ ബി. അനിൽകുമാർ, പോലീസുദ്യോഗസ്‌ഥരായ കെ. ജലജ, എസ്‌. അൻവർഷ്‌, ആർ. രാജേഷ്‌, സുരേഷ്‌, ഹോംഗാർഡ്‌ അജയൻ എന്നിവർ പുന്നപ്രയുള്ള ബന്ധുക്കളെ വിവരമറിയിച്ചു. മനോജിന്റെ പിതാവ്‌ മോഹനനും പുന്നപ്ര പഞ്ചായത്തംഗം ജയയും പോലീസ്‌ സേ്‌റ്റഷനിൽ എത്തി യുവാവിനെ ഏറ്റെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *