കൊച്ചി – കാലം ചെയ്ത ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ അഭിവന്ദ്യ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ 3:30ന് നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. 12 മണിക്ക് ജന്മനാടായ നിരണത്തേക്ക് വിലാപ യാത്രയായി 4 മണിക്ക് സെൻ്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ പള്ളിയിൽ എത്തിക്കും. സംസ്കാര ചടങ്ങുകളുടെ രണ്ടാം ഘട്ട ശുശ്രൂഷയും പൊതുദർശനവും 5 മണി വരെ നടക്കും.



