നെഹ്രു യുവ കേന്ദ്ര : ദുരന്ത നിവാരണ പരിശീലനത്തിന് അപേക്ഷിക്കാം

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – നെഹ്റു യുവ കേന്ദ്ര ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നു. ഇതിനായി യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ച സൗജന്യ പരിശീലനം ലഭിക്കും. പ്രായപരിധി 18 – 40നും ഇടയിൽ പ്രായമുള്ളവർക് അപേക്ഷിക്കാം.


ആർട്സ് ആന്റ് സ്പോർട്ട് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻ വൈ കെ എസ്, എൻ എസ് എസ്, എൻ സി സി, റെഡ്ക്രോസ്, സന്നദ്ധസേന, ട്രോമ കെയർ വിഭാഗങ്ങളിലുളളവർക്ക് പങ്കെടുക്കാം. മുൻ വോളണ്ടിയർ, സ്പോർട്സ് താരങ്ങൾക്ക് മുൻഗണന. എമർജൻസി കിറ്റ്, യൂണിഫോം, ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. ഫോൺ: 8714508255.

Leave a Reply

Your email address will not be published. Required fields are marked *