മഴയിൽ മുങ്ങി തലസ്ഥാനം ; വെള്ളക്കെട്ടിൽ വലഞ്ഞു ജനം

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്‌ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. കുഴിയേതാ റോഡേതാ എന്നറിയാതെ ജനം .

Leave a Reply

Your email address will not be published. Required fields are marked *