ചൂല് വാങ്ങാനും ദിവസം നോക്കണം ; ഇല്ലങ്കിൽ മുടിഞ്ഞു മുണ്ടക്കോലു വെക്കും !!

Kerala Lifestyle
Print Friendly, PDF & Email

ചൂലിന് നമ്മുടെ വീടുമായി വലിയ ബന്ധമാണുള്ളത്. വാസ്തു ശാസ്ത്ര പ്രകാരം ചൂല് വാങ്ങാനും അത് എങ്ങനെ സൂക്ഷിക്കണമെന്നും സംബന്ധിച്ച് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മത വിശ്വാസം അനുസരിച്ച്, ചൂല് ലക്ഷമി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണു വിശ്വാസം. അതിനാൽ, ചൂല് വാസ്തു ശാസ്ത്ര വിധി പ്രകാരം ഉപയോ​ഗിച്ചാൽ ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ഉണ്ടാകും. ചൂല് വാങ്ങുന്നത് മുതൽ ഉപയോ​ഗിക്കുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ചും വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നു.വാസ്തുശാസ്ത്ര പ്രകാരം, തിങ്കൾ, ശനി ദിവസങ്ങളിൽ ഒരിക്കലും ചൂല് വാങ്ങരുത്.

തിങ്കളാഴ്ച ചൂല് വാങ്ങുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. കടബാധ്യത വർദ്ധിക്കുന്നതിനും ഇത് കാരണമാകും. ശനിയാഴ്ച ചൂല് വാങ്ങുന്നത് ശനിയുടെ കോപത്തിന് കാരണമാകും. ചൊവ്വയും വെള്ളിയും ചൂല് വാങ്ങുന്നതിന് അനുകൂല ദിവസങ്ങളായി കണക്കാക്കുന്നു. ഈ ദിവസങ്ങളിൽ ചൂല് വാങ്ങുന്നത് ലക്ഷിദേവിയുടെ അനു​ഗ്രഹം ലഭിക്കാനും ഭാ​ഗ്യം കടാക്ഷിക്കാനും കാരണമാകുമെന്ന് വിശ്വസിക്കുന്നു.

ചൂല് വീടിന്റെ വടക്ക് – പടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ ആണ് സൂക്ഷിക്കേണ്ടത്. ഇത് സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കും. മാത്രമല്ല, ഇത് വ്യക്തി ജീവിതത്തിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. വീടിന്റെ വടക്ക് – കിഴക്ക് അല്ലെങ്കിൽ തെക്ക് – കിഴക്ക് ദിശയിൽ ഒരിക്കലും ചൂല് സൂക്ഷിക്കരുത്. ഇത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കുമത്രെ.

Leave a Reply

Your email address will not be published. Required fields are marked *