തിരുവനന്തപുരം : ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആർ ശ്രീജേഷിനെയും കുടുംബത്തെയുംമാണ് കേന്ദ്ര പെട്രോളിയം ടൂറീസം സഹമന്ത്രി സുരേഷ് ഗോപിയുയും ഭാര്യ രാധിക സുരേഷ് ഗോപിയും സ്വവസതിയിൽ സദ്യയൊരുക്കി സ്വീകരിച്ചത്. ഒളിമ്പിക് മെഡൽ ശ്രീജേഷ് മന്ത്രിയ്ക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പറഞ്ഞു.ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

