മല്ലപ്പള്ളി – ആല്‍മരത്തിന്റെ ഒരു വലിയ കമ്പ് കാറിന് മുകളില്‍ ഒടിഞ്ഞുവീണു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കള്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്. എഴുമറ്റൂര്‍ കണ്ണച്ച ദേവക്ഷേത്രം പടിയറ റോഡില്‍ നിന്നും ചാലാപ്പള്ളി ഭാഗത്തേക്ക് പോകാനെത്തിയ എഴുമറ്റൂര്‍ സ്വദേശി പെരുമ്പ്രാടത്ത് വീട്ടില്‍ സുനില്‍കുമാറും ഭാര്യ രേഖയും സഞ്ചരിച്ചിരുന്നു കാറിന് മുകളിലാണ് മരം ഒടിഞ്ഞ് വീണത്.കെഎസ്ഇബി അധികൃതരും പെരുമ്പെട്ടി പോലീസും സംഭവ സ്ഥലത്ത് എത്തി.പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയാണ് കാര്‍ പുറത്തെടുത്തത്.


