പത്തനംതിട്ട : ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടയ്ക്കുന്നതു സംബന്ധിച്ച ഇ ചെല്ലാൻ സംവിധാനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും സംശയനിവാരണത്തിനും ഫോൺ നമ്പർ ഏർപ്പെടുത്തി ജില്ലാ പോലീസ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും 9497981214 എന്ന മൊബൈൽ നമ്പരിൽ പൊതുജനങ്ങൾക്ക് വിളിക്കാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. ജില്ലയിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും എല്ലാ എസ് എച്ച് ഓമാർക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി. എല്ലാ പോലീസ് സ്‌റ്റേഷനുകളും പോലീസ് ഓഫീസുകളിലും പൊതുജനങ്ങൾക്ക് മനസ്സിലാകുംവിധം ഈ നമ്പർ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാറാണ് ട്രാഫിക് സംബന്ധമായ കാര്യങ്ങൾക്കുള്ള ജില്ലാ നോഡൽ ഓഫീസർ.


