കോഴഞ്ചേരി – വിവാഹത്തിനു പള്ളിയിലെത്തിയ പ്രവാസിയായ വരൻ മദ്യപിച്ചു ഫിറ്റായി കാട്ടിക്കൂട്ടിയ പരാക്രമങ്ങളാൽ മുടങ്ങിയ വിവാഹം, മദ്ധ്യസ്ഥർ ഇടപെട്ടതിനെത്തുടർന്ന് ബുധനാഴ്ച വീണ്ടും നടന്നു. കഴിഞ്ഞ ഏപ്രിൽ 15-ന് തടിയൂരിന് സമീപത്തെ പള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. തടിയൂർ സ്വദേശിയായ പ്രവാസി യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് അന്ന് നടക്കേണ്ടിയിരുന്നത്.
മദ്ധ്യസ്ഥരുടെ ഇടപെടലിൽ വരൻ മദ്യത്തിനടിമയല്ലെന്നും അബദ്ധം പറ്റിയതാണെന്നും മനസ്സിലായതിനെത്തുടർന്ന് പെൺകുട്ടിയും വീട്ടുകാരും കല്യാണം നടത്താൻ സമ്മതിക്കുകയായിരുന്നു.


