പത്തനംതിട്ട – ജില്ലയിൽ നിന്നുള്ള ഹജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ഒൻപതിന് രാവിലെ 8.30 മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ. അനിതകുമാരി അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ അന്ന് രാവിലെ 8.30 ന് മുമ്പായി വാക്സിനേഷൻ സ്ഥലത്ത് ചികിത്സാരേഖകൾ ഉൾപ്പെടെ ബന്ധപ്പെട്ട രേഖകളുമായി എത്തിച്ചേരണം.


