കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ടു വിദ്യാർഥികൾ കയത്തിൽ മുങ്ങി മരിച്ചു: ഒരാൾ കുളനട സ്വദേശി നിഖിൽ

Kollam Pathanamthitta

പത്തനാപുരം: കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20), കുളനട കൈപ്പുഴ നോര്‍ത്ത് തടത്തില്‍ വീട്ടില്‍ സുരേന്ദ്രന്റെ ഏക മകന്‍ നിഖില്‍ (20) എന്നിവരാണ് മഞ്ചള്ളൂര്‍ മണക്കാട്ട് കടവില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഏഴംഗസംഘം കടവില്‍ കുളിക്കാന്‍ എത്തിയത്. നിഖില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തില്‍ അകപ്പെടുകയായിരുന്നു. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തി പുറത്തെടുത്തെങ്കിലും മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് നിഖില്‍.അമ്മ സുജാത. അമ്മയുടെ വീടായ പത്തനാപുരത്ത് ശനിയാഴ്ച പോയതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *