അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന പരിപൂർണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ നു മുൻവശമുള്ള കെട്ടിടത്തിലാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .
സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്. അബുദാബിയിൽ നിന്ന് ഉടൻ ആരംഭിക്കാനിരിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങൾ നടക്കുന്നതും ഈ ഓഫീസിൽ നിന്നായിരിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

