കൈകാലുകൾ കെട്ടിയിട്ട് വേമ്പനാട്ടുകായലിലെ നാലരകിലോമീറ്റർ നീന്തി കടക്കാൻ ആരൺ

Sports

എറണാകുളം – കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും, ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഒരു വലിയ ദൗത്യത്തിന് മുതിരുന്നത്. ഈ വരുന്ന മെയ് 4 തീയതി ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള നാലരകിലോമീറ്റർ കൈകാലുകൾ കെട്ടിയിട്ട് നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ് കൈവരിക്കുവാൻ ആണ് ഒരുങ്ങുന്നത് .

ഇരു കൈകാലുകളും കെട്ടിയിട്ടു ഇത്രയും ദൂരം നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൺകുട്ടിയാകും ആരൺ ആർ. പ്രകാശ്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് നീന്തൽ പരിശീലനം നൽകുന്നത്. ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ 17മത്തെ റെക്കോഡ് ആയിരിക്കുമിതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ , ക്ലബ്ബ് സെക്രട്ടറി അൻസൽ എം.പി. ,പിതാവ് രോഹിത് പ്രകാശ്, സുജിത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *