കോൺഗ്രസിന് വോട്ട് ചെയ്ത് കമ്മ്യൂണിസ്റ്റുകാർ കഴുത ചിഹ്നം നേടരുത് ; ബിജു മാത്യു

Kerala Pathanamthitta Politics

കവിയൂർ: കേരളത്തിൽ മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകൾ അന്ധമായ മോദിജി വിരോധത്തിന്റെ മറവിൽ കോൺഗ്രസിന് വോട്ട് ചെയ്ത് കഴുത ചിഹ്നം നേടേണ്ടി വരുമെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു പറഞ്ഞു. എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മല്ലപ്പള്ളി മണ്ഡലം സ്ഥാനാർഥി പര്യടനം കവിയൂർ ഞാൽഭാഗം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിസാൻ സമ്മാൻ നിധി ഉൾപ്പെടെ നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് നേരിട്ട് നല്കിയ ജനകീയ പ്രധാനമന്ത്രി യുടെ പ്രതിനിധി ആണ് അനിൽ ആന്റണി എന്നത് ഇരുമുന്നണികളും പരസ്പര സഹായത്തിന് തയ്യാറെടുക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടബ്ഭാഗം അദ്ധ്യക്ഷത വഹിച്ചു. ബിജെപി, നിയോജകമണ്ഡലം ജനറൽസെക്രട്ടറി മാരായ പ്രകാശ് വടക്കേമുറി, പ്രവീൺ വട്ടക്കാലായിൽ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ, ബിജെപി ജില്ല വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, ബിജെപി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടിറ്റു തോമസ്, ജനറൽസെക്രട്ടറി സതീഷ് മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ ബിജെപി സ്ഥാനാ സമിതി അംഗം രാജൻ പെരുമ്പക്കാട്ട്, മണ്ഡലം പ്രഭാരി പ്രസന്നകുമാർ കുറ്റൂർ, കർഷക മോർച്ച വർക്കിംഗ് പ്രസിഡന്റ് ദ്ധ്യാപക സെൽ ജില്ലാ കൺവീനർ പി.എസ്. മനോജ് കുമാര്, ദേശീയ സഹകാർ ഭാരതി ജില്ല വൈസ് പ്രസിഡന്റ് സന്തോഷ് സദാശിവമഠം എന്നിവർ പ്രസംഗിച്ചു

എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന സ്ഥാനാർഥി പര്യടനത്തിന് കവിയൂർ മഹാദേവക്ഷേത്ര ജംഗ്ഷനിൽ എത്തിയ അനിൽ ആന്റണി ക്ക് നല്കിയ സ്വീകരണത്തിന് മജീഷ്യൻ കവിയൂർ സുഗതൻ ഹാരാർപ്പണം നടത്തുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *