അടൂർ – ഒമാനിലെ കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് മലയാളി മരിച്ചു. കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാർ(54) ആണ് മരിച്ചത്. ഞായറാഴ്ച ഒമാനിലെ ബിദിയയിലെ സനയയ്യിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഒമാനിൽ 15 വർഷമായി വർക്ക് ഷോപ്പ് നടത്തുകയായിരുന്നു സുനിൽ കുമാർ. ഞായറാഴ്ച ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെ കെട്ടിടങ്ങളിൽ ശക്തമായ മഴയിൽ വെളളം കയറി. ഇതോടൊപ്പം സമീപത്തെ മതിൽ ഇടിഞ്ഞ് വീണ് അതിനുള്ളിൽ ഒരാൾ അകപ്പെട്ടു. ഇയാളെ രക്ഷപ്പെടുത്തുന്നതിനിടെ സുനിൽ കുമാർ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഞായറാഴ്ച രാവിലെ സുനിൽകുമാറും മകളും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് അപകടമുണ്ടായത്. സുനിലിന്റെ ഭാര്യ:ദിവ്യ. മകൾ: സ്വാതി സുനിൽ.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

