പതിവ് തെറ്റിക്കാതെ നന്നൂർ ദേവിയ്ക്ക് നെല്ല്പറ സമർപ്പിച്ചു പള്ളി കമ്മറ്റി

Pathanamthitta Special
Print Friendly, PDF & Email

വള്ളംകുളം : പതിവ് തെറ്റിക്കാതെ നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വീകരണം ഒരുക്കി . നന്നൂർ ദേവീക്ഷേത്ര തിരുവുത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന പറയ്ക്കെഴുന്നള്ളത്തിൻ്റെ മൂന്നാം ദിവസമാണ് മതസൗഹാർദ്ദത്തിന് മാതൃകയൊരുക്കി പള്ളി കമ്മറ്റി പറയിട്ട് സ്വീകരിച്ചത്. ഇരുദേവാലയങ്ങളിലേയും ആഘോഷങ്ങൾ പരസ്പരം സഹകരിച്ച് പോരുന്നത് വരുംതലമുറകൾക്ക് പരസ്പരം സ്നേഹവും സൗഹാർദ്ദവും കൈമാറുന്നതിനാണന്ന് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റി എബി വർഗീസ് , കമ്മറ്റി യംഗങ്ങളായ അജി പൈനമൂട്ടിൽ, കെ.സി വർഗീസ്, എബ്രഹാം കോശി മണിയനേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *