പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

Kerala Pathanamthitta
Print Friendly, PDF & Email

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിൽ ആരോഗ്യവകുപ്പിൽ മോട്ടോർ മെക്കാനിക് (കാറ്റഗറി നം. 398/2020) തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസർ അറിയിച്ചു.

ഡിജിറ്റൽ സർവെ –
കോന്നി താലൂക്ക് പ്രമാടം വില്ലേജ് വിജ്ഞാപനം
കോന്നി താലൂക്ക് പ്രമാടം വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ, കേരള സർവെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂർത്തിയായി. സർവെ റിക്കാർഡുകൾ എന്റെ ഭൂമി പോർട്ടലിലും പ്രമാടം ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും (പന്നിക്കണ്ടം ജംഗ്ഷൻ, ഇളകൊളളൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥർക്ക് വേേു:െ//ലിലേയവീീാശ.സലൃമഹമ.ഴീ്.ശി പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായി പരിശോധിക്കാം. പരാതി ഉണ്ടെങ്കിൽ അടൂർ റീസർവെ സൂപ്രണ്ടിന് ഫോറം നമ്പർ 16 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. നിശ്ചിത ദിവസത്തിനകം അപ്പീൽ സമർപ്പിച്ചില്ലായെങ്കിൽ റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുളള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുളള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കും.

കൊടുമൺ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും.
കെട്ടിടനികുതി സ്വീകരിക്കുന്നതിന് കൊടുമൺ ഗ്രാമപഞ്ചായത്ത് ഓഫീസ് അവധി ദിവസങ്ങളായ 28, 29, 31 എന്നീ തീയതികളിൽ തുറന്നു പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നികുതികൾ സ്വീകരിക്കും.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും
സാമ്പത്തിക വർഷാവസാനം പ്രമാണിച്ച് പിഴപ്പലിശ ഒഴിവാക്കിയുള്ള കെട്ടിട നികുതി സ്വീകരിക്കുന്നതിന് പൊതുഅവധി ദിവസമായ മാർച്ച് 28 ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ തുറന്ന് പ്രവർത്തിക്കും.

ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും
കെട്ടിടനികുതി സ്വീകരിക്കുന്നതിന് പൊതു അവധി ദിവസങ്ങളായ മാർച്ച് 28,31 തീയതികളിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് 31 വരെയുള്ള പൊതു അവധി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. വാർഷിക നികുതി, ലൈസൻസ്, മറ്റു നികുതികൾ എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കും.
പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് 28,29,31 എന്നീ പൊതുഅവധി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും. കെട്ടിട നികുതി, ലൈസൻസ് ഫീസ് എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

സ്രട്രോംഗ്റൂമുകൾ തയാറാക്കുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട (17 എച്ച്പിസി) അടൂർ നിയോജക മണ്ഡലത്തിലെ (115) വോട്ടിംഗ് മെഷീൻ വിതരണ കേന്ദ്രമായ അടൂർ ബി എഡ് സെന്ററിൽ വോട്ടിംഗ് മെഷീനുകൾ, വിവിപാറ്റ് എന്നിവ സൂക്ഷിക്കുന്നതിന് ഏഴ് സ്രട്രോംഗ്റൂമുകൾ തയാറാക്കുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ മൂന്നിന് വൈകുന്നേരം മൂന്നുവരെ സീൽഡ് കവറിൽ 115-അടൂർ എൽഎസി ഉപവരണാധികാരിയായ റവന്യൂ ഡിവിഷണൽ ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 04734 224827.

ഇ-ലേലം
പുളികീഴ് പോലീസ് സ്റ്റേഷനിൽ അവകാശികൾ ഇല്ലാതെ സൂക്ഷിച്ചിട്ടുളള ആറ് ലോട്ടുകളിലായുളള വിവിധ തരത്തിലുളള 19 വാഹനങ്ങൾ എംഎസ്റ്റിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രിൽ ആറിന് ഇ -ലേലം നടത്തും. ഫോൺ: 0468 2222630. പുളികീഴ് പോലീസ് സ്റ്റേഷൻ – 0469 2610149, 9497980240

Leave a Reply

Your email address will not be published. Required fields are marked *