തേനി – ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തമിഴ്‌നാട്, കേരള അതിർത്തി പ്രദേശങ്ങളിൽ ശക്തമായ വാഹന പരിശോധന തുടങ്ങി. കമ്പംമെട്ട്, ബോഡിനായ്ക്കന്നൂർ, കുമളി മേഖലകളിലാണ് റവന്യൂ വകുപ്പിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ പരിശോധന തുടങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പണം, മദ്യം തുടങ്ങിയവയുടെ ഒഴുക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


