ലൈബ്രേറിയൻ ഗ്രേഡ് നാല് അഭിമുഖം 21ന്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിലെ കേരള മുനിസിപ്പൽ കോമൺ സർവീസിലെ ലൈബ്രേറിയൻ ഗ്രേഡ് നാല് (കാറ്റഗറി നമ്പർ. 494/2020) തസ്തികയുടെ 27/10/2023ലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്കായി മാർച്ച് 21 ന് രാവിലെ 9.30/ 12ന് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് എസ് എം എസ് , പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകൾ മുതലായവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് യഥാസമയം ഹാജരാകണം. ഫോൺ: 0468 2222665.

Leave a Reply

Your email address will not be published. Required fields are marked *