വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏല്പിച്ചു

Crime Pathanamthitta
Print Friendly, PDF & Email

തിരുവല്ല : പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാർ ആയ തിരുവല്ല നന്നൂർ പുത്തൻകാവ് മലയിൽ വാഴയ്ക്കാമലയിൽ എസ്. രതീഷ് (40) ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയിൽ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാൾ വീണ്ടും ബലമായി ഉപദ്രവിച്ചു. ഇയാളുടെ കൈത്തണ്ടയിൽ കടിച്ച് പിടി വിടുവിച്ച ശേഷം പെൺകുട്ടി അയൽ വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് തടഞ്ഞുവെച്ച രതീഷിനെ തിരുവല്ല പോലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിന് നേരെ ആക്രോശം നടത്തിയെന്ന് പ്രദേശവാസികൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *