വിവാദ തന്ത്രി സന്തോഷ് മാധവൻ നിര്യാതനായി

Kerala Eranakulam

കൊച്ചി: വിവാദ തന്ത്രി സന്തോഷ് മാധവൻ നിര്യാതനായി. വൃക്കരോഗത്തെ തുടർന്നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വയം ദൈവമായി അവതരിപ്പിച്ചു കബളിപ്പ് നടത്തിയിരുന്ന സന്തോഷ് മാധവൻ നിരവധി വഞ്ചനാ കേസുകളിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടു. 2008 മുതലാണ് ഇയാളുടെ തട്ടിപ്പുകൾ പുറംലോകമറിഞ്ഞത്.

വിദേശ മലയാളിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയർന്നു. നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. പീഡന ദൃശ്യങ്ങളടങ്ങിയ സിഡികൾ അടക്കം താമസസ്ഥലത്ത് നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് വിഐപി പരിഗണന നൽകിയെന്നതും വിവാദമായിരുന്നു. വർഷങ്ങൾ നീണ്ട ജയിൽ വാസത്തിന് ശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *