തിരുവല്ല: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലത്തിന്റെ ത്രിദിന ശിവരാത്രി ആഘോഷം ബുധനാഴ്ച ആരംഭിക്കും. ഓം ശാന്തി ഭവനിൽ രാവിലെ 8 ന് ശിവലിംഗാരതി തിരുവല്ല സബ് ജഡ്ജ് എഛ്.രോഷ്ണി നിർവ്വഹിക്കും. ശിവരാത്രി ദിനത്തിൽ പകൽ 11ന് ശിവധ്വജാരോഹണം ഹൈക്കോർട്ട് കേന്ദ്ര സർക്കാർ ലീഗൽ കൗൺസിലംഗം അഡ്വ. എസ്.എൻ.ഹരികൃഷ്ണൻ നിർവ്വഹിക്കും. ഇതിനോടനുബന്ധിച്ച് രാജയോഗ ധ്യാനകേന്ദ്രം മുഖ്യ കാര്യദർശി രാജയോഗിനി ബ്രഹ്മാകുമാരി സഉജബഹന്റ നേതൃത്വത്തിൽ സത്സംഗവും രാജയോഗ ധ്യാനവും നടക്കും. തുടർന്ന് ബ്രഹ്മാഭോജനവും നടക്കും .ബുധൻ, വ്യാഴം ദിവസങ്ങളിലെ രാജയോഗ ധ്യാനത്തിനും സത്സംഗത്തിനും ബ്രഹ്മാകുമാർ സഞ്ജീവ് ഭായി നേതൃത്വം നൽകും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

