പന്നിവിഴ- ഊട്ടിമുക്ക് കെ ഐ പി കനാല്‍ പാലം ഉദ്ഘാടനം ചെയ്തു

Pathanamthitta

അടൂര്‍ നഗരസഭയിലെ നാലാം വാര്‍ഡിനെയും മൂന്നാം വാര്‍ഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നിവിഴ- ഊട്ടിമുക്ക് കെ ഐ പി കനാല്‍ പാലം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അടൂര്‍ നഗരസഭയിലെ പന്നിവിഴ അംബേദ്കര്‍ ലക്ഷംവീട് കോളനി, കരുവാറ്റ എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതത്തിനാണ് ഇതോടെ പരിഹാരമായത്.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഡി സജി, അപ്‌സര സനല്‍, കെ ജി വാസുദേവന്‍, ബോബി മാത്തുണ്ണി, ആര്‍ ഗോപാലകൃഷ്ണന്‍ , ജി സുനില്‍കുമാര്‍, സി സുരേഷ് ബാബു, ജി പ്രസാദ്, റ്റി ആര്‍ രാമരാജന്‍, കെ എന്‍ സുനില്‍ ബാബു, എസ് ഹര്‍ഷകുമാര്‍, ഷിബു കണിയാമ്പറമ്പില്‍, അമല്‍ സാഗര്‍, എസ് അഖില്‍, സൈമണ്‍ തോമസ്, രജനി രമേശ്, സംഘാടക സമിതി കണ്‍വീനര്‍ ആര്‍ സനല്‍കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ തുഷാര തുടങ്ങിയവര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *