Kottayam – പാലാ പനയ്ക്കാപ്പാലത്ത് രാത്രി ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം സ്വദേശി കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിന്‍. ജോഫിന്റെ മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍. അമ്മ മിനി. സഹോദരി ജോസ്മി. ഉന്നതപഠനത്താനിയ വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍.


