തിരുവല്ല: കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്താതിരുന്ന സ്കൂൾ വിദ്യാർത്ഥിനി പോലീസ് കസ്റ്റഡിയിൽ. കാണാതായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ തൃശ്ശൂർ സ്വദേശികളായ അതുൽ, അഖിൽ എന്നിവർ പോലീസിന്റെ പിടിയിലായി. പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ചശേഷം തിരികെ മടങ്ങുകയായിരുന്ന അതുലിനെ മൂവാറ്റുപുഴയിൽ വെച്ച് കെഎസ്ആർടിസി ബസ്സിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു . രണ്ടാമനായ അഖിലിനെ തൃശ്ശൂർ അന്തിക്കാട് പുത്തൻ പീടികയിൽ നിന്നുമാണ് ഇന്ന് രാവിലെ ഏഴരയോടെ പിടികൂടിയത്. പിടിയിലായ ഇരുവരെയും ഉച്ചയോടെ തിരുവല്ല സ്റ്റേഷനിൽ എത്തിക്കും എന്ന് പോലീസ് പറഞ്ഞു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

