ആന കൊടുത്താലും എംഎൽഎ, ആശാ കൊടുക്കരുതേ !!

Kerala Pathanamthitta

എഴുമറ്റൂർ – ആശുപത്രിപ്പടി – കാരമല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. എട്ടു മാസങ്ങൾക്കു മുൻപ് സ്ഥലം എം എൽ എ ഈ റോഡിന്റെ പണിക്കായി 13 ലക്ഷം അനുവദിച്ചു എല്ലാ, ശരിയാകും എന്നൊക്കെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ നാളിതുവരെ ഒരു പുരോഗതിയും ഈ റോഡിന്റെ കാര്യത്തിൽ ഇല്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഒരു പ്രതികരണവും ജനങ്ങൾക്ക് ഇപ്പോൾ ലഭ്യമല്ലാതെയുമായി. പ്രതീക്ഷ നഷ്ട്ടപ്പെട്ട ജനങ്ങൾ വീണ്ടും സമരത്തിലേക്ക്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണയിൽ ജനകീയ സമിതി പ്രസിഡന്റ്‌ രാജേഷ് ഊന്നുകല്ലിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ദിപുരാജ് ഉദ്ഘാടനം ചെയ്തു. വിജയൻ വെള്ളയിൽ, റോയ് വർഗീസ്, ഷിയാസ്, സുതീഷ് മേലേക്കൂറ്റ്, അനീഷ് തോട്ടത്തിൽ, ഓമനക്കുട്ടൻ പുലോലിൽ എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *