പെരുനാട് പീഡനക്കേസ്: ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി

Crime

റാന്നി-പെരുനാട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐയുടെ നേതാവ് കസ്റ്റഡിയില്‍ ഉണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ ഒളിച്ചു കളിക്കുന്നുവെന്ന് ആരോപണം. മൂഴിയാര്‍ സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ തോട്ടമണ്‍പാറ സ്വദേശി മുഹമ്മദ് റാഫി, സീതത്തോട് സ്വദേശി സജാദ്, പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാതിരുന്ന ആണ്‍കുട്ടി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ നക്ഷത്രഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 2021 ജൂണിലാണ് പീഡനം തുടങ്ങിയത്.

ഡിവൈഎഫ്‌യെുടെ പ്രധാനപ്പെട്ട നേതാവാണ് കസ്റ്റഡിയില്‍ ഉള്ളത്. ശേഷിച്ച മൂന്നു പേരെയും പെരുനാട് സ്‌റ്റേഷനില്‍ കൊണ്ടു വന്നെങ്കിലും നേതാവിനെ മാത്രം റാന്നി ഡിവൈ.എസ്.പി ഓഫീസിലാണ് കസ്റ്റഡിയില്‍ സുക്ഷിച്ചിരിക്കുന്നത്. ഇയാള്‍ക്ക് വേണ്ടി രാഷ്ട്രീയ സമ്മര്‍ദം ശക്തമായതാണ് അറസ്റ്റ് വൈകാന്‍ കാരണമായിരിക്കുന്നത്.

2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയുളള കാലയളവിലാണ് കുറ്റകൃത്യം നടന്നിട്ടുള്ളതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികള്‍ പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരാണ്. 16 പേര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ശേഷിച്ചവര്‍ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരാണ്. പോക്‌സോയ്ക്ക് പുറമേ തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം തുടങ്ങിയ വകുപ്പകളും ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്. ചെറുപ്രായത്തില്‍ തന്നെ കുട്ടിയെ പിതാവ് ഉപേക്ഷിച്ചു പോയി. മാതാവ് വിദേശത്താണുള്ളത്. 16 വയസുള്ള കുട്ടി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത്. തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ വണ്‍സ്‌റ്റോപ്പ് സെന്ററിലേക്ക് മാറ്റി. ഇവിടെ നടത്തിയ കൗണ്‍സിലിങ്ങില്‍ തന്നെ പീഡിപ്പിച്ചവരുടെയും നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെയും പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ എന്നിവ കൈമാറി. ഈ വിവരങ്ങള്‍ ശനിയാഴ്ച സി.ഡബ്ല്യു.സി റാന്നി പെരുനാട് പോലീസിന് കൈമാറുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *