റിട്ട. അദ്ധ്യാപകന്റെ വീട്ടിലെ അലമാരയിൽ നിന്നും 40 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

Crime

പന്തളം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കുളനട കൈപ്പുഴ കൈതക്കാട് മേലത്തേതിൽ റിട്ട. അദ്ധ്യാപകൻ അനിൽ കോശിയുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മകൾ അലമാര തുറന്നു നോക്കുമ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന വള, മാല, കമ്മൽ, കൊലുസ്, അരഞ്ഞാണം, മോതിരം, കുരിശ്, ലോക്കറ്റ് തുടങ്ങിയവയാണ് മോഷ്ടാക്കൾ അപഹരിച്ചത്. പകരം മുക്കു പണ്ടത്തിൽ തീർത്ത ഒരു വള അലമാരയിൽ മോഷ്ടാവ് വച്ചിരുന്നു. അനിൽ കോ ശി നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *