മെഡിസെപ്‌ എന്ന പിണറായി സർക്കാരിന്റെ മറ്റൊരു ഉടായിപ്പ്

Pathanamthitta Crime Politics

പത്തനംതിട്ട : ഇൻഷുറൻസ്‌ കമ്പനിയുമായി എം.ഒ.യു ഒപ്പിടാതെയാണ്‌ സംസ്‌ഥാനത്ത്‌ മെഡിസപ്പ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്ന്‌ വിവരാവകാശ രേഖ. അർഹരായ രോഗികൾക്ക്‌ ഇതുമൂലം ചികിത്സാ തുക വേണ്ട രീതിയിൽ ലഭിക്കുന്നില്ലെന്നും ആക്ഷേപം. ഒട്ടുമിക്ക ആശുപത്രികളിലും മെഡിസെപ് ഇൻഷുറൻസ് ആനുകൂല്യം നിഷേധിക്കുകയാണ്. ആശുപത്രി ജീവനക്കാരുമായി രോഗികളും കുടുംബാംഗങ്ങളും വഴക്കിടുന്നത് നിത്യ സംഭവമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച മെഴുവേലി സ്വദേശിയായ പുഷ്പവാടിയിൽ പ്രദീപ്, കുളനട പഞ്ചായത്ത് സ്‌കൂളിലെ അദ്ധ്യാപിക ആയിരുന്ന തന്റെ ഭാര്യയുടെ ചികിത്സക്കായി ചെങ്ങന്നൂരിലെ കെ എം ചെറിയാൻ ആശുപത്രിയിൽ പോയി മെഡിസെപ് ഇൻഷുറൻസിനി വേണ്ടി കൊടുത്തപ്പോൾ ആശുപത്രി അധികൃതർ നിഷേധിക്കുകയാണുണ്ടായത്. കേരളാ സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷണേഴ്‌സ്‌ അസോസിയേഷനാണ്‌ ഇപ്പോൾ രേഖകൾ സഹിതം ഇത്‌ സംബന്ധിച്ച്‌ ആരോപണം ഉയർത്തിയിട്ടുള്ളത്‌.

സംസ്‌ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും യഥാർഥത്തിൽ മെഡിസപ്പിന്റെ പ്രയോജനം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. ചില രോഗങ്ങൾക്ക്‌ ഇൻഷ്വറൻസ്‌ കമ്പനി സഹായ ധനം നിഷേധിക്കുകയാണ്‌. ഏതെങ്കിലും ഒരു രോഗത്തിന്‌ ചികിത്സ തേടി ബന്ധപ്പെട്ട ആശുപത്രിയിൽ സമീപിക്കുന്ന രോഗിക്ക്‌ മറ്റൊരു രോഗം കൂടി ഡോക്‌ടർമാർ കണ്ടെത്തിയാൽ ആ രോഗത്തിനുകൂടി ചികിത്സാ സഹായം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്‌. പുതുതായി കണ്ടെത്തിയ രോഗത്തിന്‌ ചികിത്സാ സഹായം ലഭിക്കണമെങ്കിൽ ലിസ്‌റ്റിൽപ്പെട്ട മറ്റൊരു ആശുപത്രിയെ പ്രത്യേകം സമീപിക്കണമെന്നാണ്‌ നിർദ്ദേശം. കൂടാതെ പൂർണമായുളള ചികിത്സാ സഹായം പല രോഗങ്ങൾക്കും കിട്ടാറില്ല. ആക്‌സിഡന്റിൽ കാലിനും കൈക്കും ഒടിവ്‌ സംഭവിച്ചാൽ കാലിന്റെ ചികിത്സയ്‌ക്ക്‌ പണം ലഭിക്കും കൈയ്യുടെ ചികിത്സയ്‌ക്ക്‌ ചെലവായ തുകയുടെ പാതി പോലും ലഭിക്കാറില്ല.
പെൻഷൻ പറ്റിയവർക്ക്‌ പലപ്പോഴും ശാരീരിക അസ്വസ്‌ഥതകളും വാത സംബന്ധമായ രോഗങ്ങളും ഉണ്ടാകാറുണ്ട്‌. ആയുർവേദ ചികിത്സയാണ്‌ പലരും തെരഞ്ഞെടുക്കുക. എന്നാൽ ആയുർവേദം ഹോമിയോപതി ചികിത്സയ്‌ക്ക്‌ മെഡിസിപ്പിൽ നിന്നും സഹായം ലഭിക്കാറില്ലെന്നും കേരളാ സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷണേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

പെൻഷൻകാരിൽ നിന്നും മെഡിസപ്പ്‌ പദ്ധതിയിലേക്ക്‌ പ്രതിമാസം 500 രൂപാ വീതം പിരിക്കുന്നുണ്ട്‌.
എന്നാൽ 400 രൂപാ മാത്രമെ ഓറിയന്റൽ ഇൻഷ്വറൻസ്‌ കമ്പനിക്ക്‌ അടയ്‌ക്കുന്നുള്ളൂ. നൂറു രൂപാ സഞ്ചിത നിധിയിലേക്ക്‌ മാറ്റുകയാണ്‌ ചെയ്യുന്നത്‌.
അസ്സോസിയേഷൻ (കെ. എസ്‌.എസ്‌.പി.എ) ജില്ലാ സമ്മേളനം 24, 25 തീയതികളിൽ പത്തനംതിട്ടയിൽ നടക്കും. 24 ന്‌ രാവിലെ 10.15ന്‌ രാജീവ്‌ ഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ കൗൺസിൽ യോഗം നടക്കും.

സംസ്‌ഥാന സെക്രട്ടറി എസ്‌.മധുസൂദനൻ പിള്ള ഉദ്‌ഘാടനം ചെയ്യും. 25 ന്‌ രാവിലെ 10 ന്‌ ഗുരുകൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡി .സി.സി പ്രസിഡന്റ്‌ പ്ര?ഫ.സതീഷ്‌ കൊച്ചുപറമ്പിലും 11 ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം ആന്റോ ആന്റണി എം.പിയും ഉദ്‌ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ്‌ 2 ന്‌ നടക്കുന്ന വനിതാ സമ്മേളനം വനിതാ ഫോറം സംസ്‌ഥാന പ്രസിഡന്റ്‌ നസീം ബീവി ഉദ്‌ഘാടനം ചെയ്യും. 3 ന്‌ സുഹൃത്‌ സമ്മേളനം യു.ഡി.എഫ്‌ ജില്ലാ കൺവീനർ എ.ഷംസുദീൻ ഉദ്‌ഘാടനം ചെയ്യും. 4 ന്‌ സമാപന സമ്മേളനം സംസ്‌ഥാന സെക്രട്ടറി എസ്‌. മധുസുദനൻ പിള്ള ഉദ്‌ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ ചെറിയാൻ ചെന്നീർക്കര , സെക്രട്ടറി വിൽസൺ തുണ്ടിയത്ത്‌, ട്രഷറർ വൈ.റഹീംറാവുത്തർ, കെ.ഹാഷീം എന്നിവർ പങ്കെടുത്തു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *