പമ്പയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു ബന്ധുക്കളായ മൂന്നുപേർ മരിച്ചു

Kerala Pathanamthitta

റാന്നി – പമ്പയിൽ മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. പുതുശേരിമല സ്വദേശി അനിൽ, മകൾ നിരഞ്ജന, അനിലിൻറെ സഹോദര പുത്രൻ ഗൗതം എന്നിവരാണ് മരിച്ചത്. നാലുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ സമീപത്തുണ്ടായിരുന്നവർ സാരി ഇട്ടുകൊടുത്തു രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.40-ഓടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെ റാന്നി ഉതിമൂട് കരിംകുറ്റിക്കൽ, പുഷ്പമംഗലത്ത് വീട്ടിൽ അനിൽ കുമാർ (50), മകൾ നിരഞ്ജന (17), അനിൽ കുമാറിന്റെ സഹോദരൻ സുനിലിന്റെ മകൻ ഗൗതം (15) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സുനിൽ കുമാറിന്റെ സഹോദരി ആശയെയാണ് നാട്ടുകാർ രക്ഷപെടുത്തിയത്.

ഗൗതമാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അനിൽകുമാറും മകൾ നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീമിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മന്ത്രി റോഷി ആഗസ്റ്റിൻ, എസ്.പി വി. അജിത് എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *