@സന്തോഷ് സദാശിവമഠം
തിരുവല്ല: തുകലശ്ശേരിയിൽ കളത്തട്ട് ഗ്രന്ഥശാല ആൻ്റ് റീഡിംഗ് റൂമിൻ്റെ പ്രവർത്തനമാരംഭിച്ചു. അഡ്വ. മാത്യൂ ടി തോമസ് എംഎൽഎ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് ടിഎഎൻ ഭട്ടതിരിപ്പാട് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. ഫ്രാൻസിസ് വി ആൻ്റണി പതാക ഉയർത്തി.
ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടികെജി നായർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ബാലചന്ദ്രൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി എ റെജികുമാർ, മുൻസിപ്പൽ കൗൺസിലർമാരായ എം ആർ ശ്രീജ, ബിന്ദു റജി കുരുവിള, റീന വിശാൽ, ലൈബ്രറി സെക്രട്ടറി ദാനിയേൽ വർഗീസ്, ജോയിൻ്റ് സെക്രട്ടറി സി എൻ വിനോദ്, രക്ഷാധികാരി സി പി ഗീവർഗീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ തിരുവല്ലയിലെ കാലാകാരൻമാരായ , കൃഷ്ണൻ കുട്ടി, ഗോപിനാഥൻ നായർ, രാജഗോപാൽ, സദാശിവൻ പിള്ള എന്നിവരെ ഗ്രന്ഥശാല ആദരിച്ചു


