മേഘ്‌നയിലൂടെ മലയാളികൾക്ക് അഭിമാന നിമിഷം :

India Kerala

ന്യൂഡൽഹി : പ്രധാനമന്ത്രി നടത്തുന്ന ‘പരീക്ഷ പേ ചര്‍ച്ച’ എന്ന പരിപാടിയെ ഇത്തവണ നിയന്ത്രിക്കുന്നത് ഒരു മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മേഘ്‌ന എന്‍ നാഥാണ് പരിപാടിയില്‍ അവതാരകയായി എത്തുന്നത്.

ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി പരീക്ഷാ പേ ചര്‍ച്ചയിലെ അവതാരകയാകുന്നത്. ഇതിനായി മേഘ്‌ന ഡല്‍ഹിയിലേക്ക് പോകും. വാരണസിയില്‍ നിന്നുള്ള അനന്യ ജ്യോതിയും, മേഘ്‌നയ്‌ക്കൊപ്പം പരീക്ഷ പേ ചര്‍ച്ചയുടെ അവതാരകയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള അവതാരക വീഡിയോകളില്‍നിന്നാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

പരീക്ഷകള്‍ എങ്ങനെ നേരിടാം സമ്മര്‍ദ്ദങ്ങള്‍ എങ്ങനെയൊക്കെ അഭിമുഖീകരിക്കാം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രധാനമന്ത്രിയോട് ഉപദേശം തേടുകയും സംവദിക്കുകയും ചെയ്യുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച. നേരിട്ടും ഓണ്‍ലൈനായും ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന ഈ പരിപാടി ആറു വര്‍ഷമായി നടന്നുവരുന്നുണ്ട്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഇത്രയും വലിയൊരു പരിപാടിയുടെ അവതാരകയാകുന്നത് എന്നത് മലയാളികൾക്ക് അഭിമാന നിമിഷം തന്നെ .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *