സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് പോലും വ്യക്തതയില്ലാത്ത മറുപടി . !!

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട:- ജില്ലയിൽ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി ഒരാൾ മാത്രമേ ഉള്ളൂ എന്നും മരണപ്പെട്ട ആൾക്കാരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ജില്ലയിൽ ഇല്ലെന്നും വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടി. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് കളക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരിൽ ജില്ലയിൽ ജീവിച്ചിരിക്കുന്നത് മല്ലപ്പള്ളി കല്ലുപ്പാറ ചെങ്ങന്നൂർ പി ഒ കളരിക്കൽ വീട്ടിൽ കെ സി മത്തായി എന്നയാൾ മാത്രമേ ഉള്ളൂ എന്നും മരിച്ച സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. ജില്ലയിൽ ആയുധ ലൈസൻസ് അനുവദിച്ചവരുടെ വിവരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നേരിട്ട് പോയി പരിശോധിക്കാൻ ആണ് വിവരാവകാശ പ്രവർത്തകന് കളക്ടറേറ്റിൽ നിന്നും ലഭിച്ചിരിക്കുന്ന മറുപടി.

 

 

Leave a Reply

Your email address will not be published. Required fields are marked *