ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് ലോട്ടറി വില്പനക്കാരൻ മരിച്ചു.

Kerala Idukki

ഇടുക്കി – മുണ്ടക്കയം കോരുത്തോട്ടിൽ ആണ് ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാൽനടയാത്രകൻ ലോട്ടറി വില്പനക്കാരൻ മുണ്ടക്കയം പുലിക്കുന്ന് ആലുങ്കൽ തടത്തിൽ മാത്യു ജോസഫ് മരിച്ചത്. കഴിഞ്ഞ ദിവസം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ കോരുത്തോട് അടുപ്പുകല്ലേൽപടിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തുമായി സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കവേ നിയന്ത്രണംവിട്ടു വന്ന ശബരിമല തീർത്ഥാടക വാഹനം മാത്യുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ മുണ്ടക്കയത്തെ ആശുപത്രിയിലും തുടർന്ന് പാലായിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *