തിരുവാഭരണ യാത്രക്കൊപ്പം ഒരു വനിതയെക്കണ്ടു ചിലരെങ്കിലും ഞെട്ടി !!

Kerala Pathanamthitta

പത്തനംതിട്ട – ആർ നിശാന്തിനി IPS ആയിരുന്നു ആ വനിത. തിരുവാഭരണ പാതയിലൂടെ ഉള്ള ആ യാത്ര ആചാരം ലംഘിക്കാനായിരുന്നില്ല. മല കയറാതെ അട്ടത്തോട് മുതൽ പമ്പവരെ തിരുവാഭരണ സംഘത്തോടൊപ്പം യാത്ര ചെയ്തത് തിരുവാഭരണ പാതയിലെ സുരക്ഷ വിലയിരുത്താനും, വരും വർഷങ്ങളിൽ ആവിശ്യമായ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും ആവിശ്യമായ കാര്യങ്ങൾ മനസ്സിലാക്കാനും വേണ്ടിയായിരുന്നു. ആദ്യമായാണ് IPS റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥ തിരുവാഭരണ ഘോഷയാത്രക്കൊപ്പം സഞ്ചരിച്ചത്. തിരുവാഭരണ ഘോഷയാത്രക്കൊപ്പം ഉണ്ടായിരുന്ന അയ്യപ്പന്മാരോട് വിവരങ്ങൾ അന്വേഷിച്ചും നേരിൽക്കണ്ട് മനസ്സിലാക്കിയും പമ്പവരെ അവർ യാത്ര ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *