അയ്യന് സംഗീതാർച്ചനയുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ

Pathanamthitta Music
Print Friendly, PDF & Email

സന്നിധാനത്ത് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഗീതാർച്ചന. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ് അരുണിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്.

എക്കാലത്തെയും പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയായിരുന്നു പരിപാടി. ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നു മാമലമേലേ, കണ്ണാടി ചില്ലോലും കണി പമ്പ, തുടങ്ങിയ ഒരുപിടി ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഒടുവിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തോടെയാണ് പരിപാടി അവസാനിപ്പിച്ചത്.

വനം വന്യജീവി വകുപ്പിലെ സംഗീത ട്രൂപ്പ് അംഗങ്ങളായ ഉദ്യോഗസ്ഥരാണ് സംഗീതാർച്ചനയുടെ ഭാഗമായത്. എല്ലാവർഷവും മകരവിളക്കിന് തൊട്ടുമുമ്പുള്ള ഏതെങ്കിലും ഒരു ദിവസമാണ് ഇവർ പരിപാടി അവതരിപ്പിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *