സന്മനസ്സുള്ള മനുഷ്യരുടെ സഹായത്തിനായി കൂപ്പുകൈകളോടെ..

Kerala Pathanamthitta
Print Friendly, PDF & Email
പത്തനംതിട്ട – കല്ലറക്കടവ്‌ പുതിയത്ത് വീട്ടിൽ ശരത് കുമാർ എന്ന ബിനു, ഇപ്പോൾ വൃക്കരോഗ ബാധിതനായി അതീവ ഗുരുതരമായ നിലയിൽ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് .. ചികിത്സ ചിലവായി ഇപ്പോൾത്തന്നെ മൂന്നു ലക്ഷം രൂപയോളം ആയിട്ടുണ്ട് .. ദിവസേന ചികിത്സാ ചിലവ് 25000 രൂപയോളമാണ്.. ഈ പണം അടയ്ക്കുവാൻ കഴിവില്ലാതെ ഈ കുടുംബം ബുദ്ധിമുട്ടുകയാണ് . വിദേശത്തായിരുന്ന ബിനു കോവിഡ് കാലത്ത് നാട്ടിലെത്തിയതാണ്. കോഴഞ്ചേരിയിലെ ആശുപത്രിയിൽ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചെങ്കിലും ഇരു വൃക്കകളേയും ബാധിച്ചു ഗുരുതര നിലയിലാവുകയായിരുന്നു. പിതാവ് മരണപ്പെട്ട ബിനുവിന്റെ വീട്ടിൽ ‘അമ്മ മാത്രമാണുള്ളത്. സഹോദരങ്ങൾക്ക് സഹായിക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ല ഉള്ളത്. ഈ യുവാവിനെ സഹായിക്കാൻ സന്മനസുള്ളവർ അവരവരുടെ കഴിവിനനുസരിച്ച് സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു .. ഇദ്ദേഹത്തിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും താഴെ നൽകുന്നു..
ഗൂഗിൾ പേ നമ്പർ 9778531146
ബാങ്ക് അക്കൗണ്ട് നമ്പർ Account number : 20240874124
IFSC : SBIN0007252
Name : SASIKALA S
മുകളിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ പേ നമ്പറിൽ പണം ഇടാൻ സാധിക്കുന്നില്ലെങ്കിൽ
ഈ 9349833100 എന്ന നമ്പറിൽ നൽകുക — രണ്ടു നമ്പറും ശശികലയുടെ നമ്പറാണ് ..

Leave a Reply

Your email address will not be published. Required fields are marked *