ചെങ്ങന്നൂർ – പുലിയൂർ ചെമ്പോലിൽ ഗോപിനാഥൻ നായരുടെ മകൻ രഞ്ജിത്ത് ജി.നായർ (31)ടെ മൃതദേഹമാണ് വീടിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ (8) വൈകിട്ടോടെ ദുർഗന്ധം സഹിക്കാനാകാതെ സമീപവാസി തിരക്കി നീട്ടിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.
അച്ഛനൊപ്പമാണ് രഞ്ജിത്ത് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ മുൻപ് മരിച്ചു. ഏക സഹോദരിയെ വിവാഹം ചെയ്ത് അയച്ചതോടെ ഇവർ രണ്ടു പേരും മാത്രമാണ് ഉള്ളത്. എറണാകുളത്തെ ഓൺലൈൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു രഞ്ജിത്ത്. വിവാഹിതനായിരുന്നെങ്കിലും മാസങ്ങൾക്ക് മുൻപ് ബന്ധം വേർപെടുത്തിയെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളമായി പറയുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. ചെങ്ങന്നൂർ പോലീസ് എത്തി മേൽനടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


