പത്തനംതിട്ട – പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതൽ ഇടതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട പിഐപി ജലസേചന പദ്ധതി ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


