രാജ്യത്തിന്റെ മാറ്റം തിരിച്ചറിയണം ; പ്രധാനമന്ത്രി ഇന്നുദ്ഘാടനം ചെയ്ത തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളം

Uncategorized
Print Friendly, PDF & Email

ചെന്നൈ – തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1100 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രണ്ട് നിലകളുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 44 ലക്ഷത്തിലധികം യാത്രക്കാർക്കും തിരക്കുള്ള സമയങ്ങളിൽ ഏകദേശം 3500 യാത്രക്കാർക്കും സേവനം നൽകാനുള്ള ശേഷിയുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം അത്യാധുനിക സൗകര്യങ്ങളും ലോകോത്തര സവിശേഷതകളും പുതിയ ടെർമിനലിൽ കാണാം.

തിരുച്ചിറപ്പള്ളി ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന ചടങ്ങ് , വിവിധ റെയിൽവേ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കൽ.
സേലം – മാഗ്നസൈറ്റ് ജംഗ്ഷൻ – ഓമല്ലൂർ – മേട്ടൂർ അണക്കെട്ട് ഭാഗത്തെ 41.4 കിലോമീറ്റർ ഇരട്ടിപ്പിക്കൽ പദ്ധതി;
മധുരയിൽ – തൂത്തുക്കുടി 160 കിലോമീറ്റർ റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി;
തിരുച്ചിറപ്പള്ളി – മാനാമധുരൈ – വിരുദുനഗർ, വിരുദുനഗർ – തെങ്കാശി ജംഗ്ഷൻ, ചെങ്കോട്ട – തെങ്കാശി ജങ്ഷൻ – തിരുനെൽവേലി – തിരുച്ചെന്തൂർ റെയിൽ പാത വൈദ്യുതീകരണത്തിനായുള്ള മൂന്ന് പദ്ധതികൾ എന്നിവയും പ്രധാനമന്ത്രിയുടെ ഉദ്‌ഫഹാദാന പരിപാടികളിൽ പെടുന്നു.
തമിഴ്‌നാട്ടിലെ ചരക്ക് നീക്കത്തിനും, സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികളൊക്കെ സഹായിക്കും.

കൊച്ചി-ലക്ഷദ്വീപ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ പദ്ധതി

റോഡ് മേഖലയിലെ അഞ്ച് പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. NH-81 ന്റെ ട്രിച്ചി – കല്ലകം ഭാഗത്തിനായി 39 കിലോമീറ്റർ നാലുവരിപ്പാത; NH-81 ന്റെ കല്ലകം – മീൻസുരുട്ടി ഭാഗത്തിന്റെ 60 കിലോമീറ്റർ നീളമുള്ള 4/2-വരി പാത; NH-785 ന്റെ ചെട്ടികുളം – നത്തം ഭാഗത്തിന്റെ 29 കിലോമീറ്റർ നാലുവരിപ്പാത; NH-536-ന്റെ കാരക്കുടി-രാമനാഥപുരം സെക്ഷന്റെ 80 കിലോമീറ്റർ നീളമുള്ള രണ്ടുവരി പാത; NH-179A സേലം – തിരുപ്പത്തൂർ – വാണിയമ്പാടി റോഡിന്റെ 44 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോഡ് പദ്ധതികൾ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുകയും ട്രിച്ചി, ശ്രീരംഗം, ചിദംബരം, രാമേശ്വരം, ധനുഷ്‌കോടി, ഉതിരകോശമംഗൈ, ദേവിപട്ടണം, ഏർവാടി, മധുര തുടങ്ങിയ വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. പരിപാടിയിൽ പ്രധാന റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. NH 332A യുടെ മുഗയ്യൂർ മുതൽ മരക്കാനം വരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു. ഈ റോഡ് തമിഴ്‌നാടിന്റെ കിഴക്കൻ തീരത്തെ തുറമുഖങ്ങളെ ബന്ധിപ്പിക്കുകയും ലോക പൈതൃക സ്ഥലമായ മാമല്ലപുരത്തേക്കുള്ള റോഡ് ഗതാഗതസൗകര്യം വർധിപ്പിക്കുകയും കൽപ്പാക്കം ആണവനിലയത്തിലേക്ക് മികച്ച സമ്പർക്കസൗകര്യം നൽകുകയും ചെയ്യും.

കൊച്ചി – ലക്ഷദ്വീപ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ പദ്ധതി, കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിലെ (ഐജിസിഎആർ) ഡെമോൺസ്ട്രേഷൻ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണ നിലയവും (ഡിഎഫ്ആർപി) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മറ്റ് പദ്ധതികൾക്കൊപ്പം, തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻഐടി) 500 കിടക്കകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റലായ ‘അമേത്തിസ്റ്റ്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *