മണിപ്പൂരിൽ വൻ സമാധാന റാലി

India
Print Friendly, PDF & Email

( _മണിപ്പൂരിൽ പോയി വിദ്വേഷം ചികയുന്ന മലയാള മാധ്യമങ്ങൾ ഇതൊന്നും കാണുകയില്ല_)

_ഭീകരവാദം തടയുക, മ്യാൻമാറിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ (റോഹിങ്ക്യൻസ് )പുറത്താക്കുക, ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) നടപ്പാക്കുക. വിഭജന വാദത്തെ എതിർക്കുക. വനവും പരിസ്ഥിതിയും സംരക്ഷിക്കുക, സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ തടയുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ മെയ്തി സമൂഹത്തിന്റെ പ്രധാന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ മണിപ്പൂർ ഇന്റഗ്രിറ്റി (COCOMI ) യുടെ ഏകോപന സമിതി ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ശനിയാഴ്ച വൻ സമാധാന റാലി സംഘടിപ്പിച്ചു. 2ലക്ഷത്തിലധികം സ്ത്രീകൾ റാലിയിൽ പങ്കെടുത്തതായി കണക്കാക്കുന്നു._
_സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദികൾ കുക്കി-സോ-ചിൻ തീവ്രവാദികളും മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുമാണെന്ന് അവർ ആരോപിച്ചു._

_മണിപ്പൂർ പ്രദേശത്തിന്റെ വിഭജനത്തിനെതിരായ 2001 ലെ റാലിക്ക് ശേഷമുള്ള ഏറ്റവും വലിയ റാലിയാണ് ഇന്നലെ നടന്നത് താങ്‌മൈബാൻഡിൽ നിന്ന് ആരംഭിച്ച് എട്ട് കിലോമീറ്റർ പിന്നിട്ട ശേഷം ഹപ്ത കാങ്‌ജെയ്‌ബുംഗിൽ റാലി സമാപിച്ചു._
_ഹിന്ദു ഭൂരിപക്ഷ ഗോത്രമായ മെയ്തെയ്ക്കൊപ്പം, നാഗാഗോത്രവും പരമ്പരാഗതമായി അവിടെയുള്ള, എല്ലാ മതവിഭാഗവും റാലിയിൽ പങ്കെടുത്തു_

https://www.ndtv.com/india-news/massive-peace-rally-in-manipur-against-insurgents-division-of-state-4251453

Leave a Reply

Your email address will not be published. Required fields are marked *