അടൂർ – ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്റെയും മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെയും ഔപചാരിക ഉദ്ഘാടനം 2026 സെപ്റ്റംബർ 3 വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് നടക്കും. മലങ്കര മാർത്തോമ്മാ സിറിയൻ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിക്കും.
എൻഡോക്രൈനോളജി വിഭാഗത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും ലഭ്യമാകുന്ന പ്രമേഹം, തൈറോയ്ഡ്, ഹോർമോൺ സംബന്ധമായ രോഗങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര ചികിത്സാ സേവനങ്ങളെക്കുറിച്ചും എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ഷമീർ ബഷീർ , ഡോ. നീതു ജോയ് എന്നിവർ വിശദീകരിക്കും. മുഖം, വായ, താടി, തലയോട്ടി, കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണ രോഗങ്ങൾക്കും പരിക്കുകൾക്കും കാൻസർ ശസ്ത്രക്രിയയ്ക്കുശേഷമുള്ള പുനർനിർമാണ ശസ്ത്രക്രിയകൾക്കും ആധുനിക ചികിത്സ ലഭ്യമാക്കുന്ന മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ സേവനങ്ങളെക്കുറിച്ച് ഡോ. ജേക്കബ് ജോൺ പ്ലാക്കലും വിശദീകരിക്കും.
റെവ. വർഗീസ് ജോൺ, ലൈഫ് ലൈൻ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കൺസൾറ്റൻറ് ന്യൂറോസർജൻ ഡോ ടോം ജോസ്, കൺസൾറ്റൻറ് ഗ്യാസ്ട്രോഎന്ററോളജിസ്റ് ഡോ. രാജീവൻ എസ്, കൺസൾറ്റൻറ് ഫിസിഷ്യൻ ഡോ. ലിസി ജോർജ് എന്നിവർ സംസാരിക്കും. മുഖ്യാതിഥിക്കുള്ള ഉപഹാരം ആശുപത്രി സിഇഒ ഡോ. ജോർജ് ചാക്കച്ചേരി സമർപ്പിക്കും.
എൻഡോക്രൈനോളജി വിഭാഗം പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥകൾ, പിറ്റ്യൂട്ടറി, അഡ്രിനൽ, പാരാതൈറോയ്ഡ് ഗ്രന്ഥികളുടെ രോഗങ്ങൾ, വളർച്ചാ-മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവയ്ക്ക് സമഗ്ര രോഗനിർണയവും വിദഗ്ധ ചികിത്സയും നൽകും. മാക്സിലോഫേഷ്യൽ സർജറി വിഭാഗമാകട്ടെ മുഖം, വായ, താടി, തലയോട്ടി, കഴുത്ത് എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്കും അപകടപരിക്കുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾക്കും ദന്ത-താടി സംബന്ധമായ ശസ്ത്രക്രിയകൾക്കും വായിലെ കാൻസർ ഉൾപ്പെടെയുള്ള ഹെഡ് ആൻഡ് നെക്ക് ഓങ്കോ ശസ്ത്രക്രിയകൾക്കും പുനർനിർമാണ (Reconstructive) ശസ്ത്രക്രിയകൾക്കും അത്യാധുനിക ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

