ശ്രീ.റ്റി.കെ മാധവൻ ജന്മദിന അനുസ്‌മരണവും അടൂർ യൂണിയൻ ശാഖാ നേതൃയോഗവും ഇന്ന്
അടൂർ – സെപ്റ്റംബർ 17 നു ബഹുമാന്യ യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് എന്നിവർ പങ്കെടുക്കുന്ന അടൂർ യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിനു മുന്നോടിയായി ഇന്ന് സെപ്റ്റംബർ 2 രാവിലെ 10 30 ന് ശാഖ സെക്രട്ടറി പ്രസിഡണ്ട് നേതൃയോഗം അടൂർ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കും
വഴിനടക്കാനും സ്‌കൂൾ പഠനത്തിനും ക്ഷേത്രാരാധനയ്‌ക്കും അവകാശം നിഷേധിക്കപ്പെട്ട വലിയൊരു ജനസമൂഹത്തെ മുഖ്യധാരയിലേക്കുയർത്താൻ സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു ദേശാഭിമാനി ടി.കെ. മാധവന്റെ 140 -ാം ജന്മവാർഷികദിനമായ ഇന്ന് അടൂർ യൂണിയൻ അനുസ്മരണ യോഗം നടത്തുന്നു
യൂണിയൻ കൺവീനർ
അഡ്വക്കേറ്റ് മണ്ണടി മോഹനൻ
യൂണിയൻ ചെയർമാൻ
അഡ്വക്കേറ്റ് എം മനോജ് കുമാർ
What do you feel about this post?
Like
Love
Happy
Haha
Sad

