ന്യൂഡൽഹി – പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിൻറെ മുഖ്യ സൂത്രധാരനായ ലഷ്കറെ തയിബ കമാൻഡർ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ . ഇസ്ലമാബാദിലെ ദേരാഘാസി ഖാനിലുള്ള സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾക്ക് വിഷം കിട്ടിയതും, നൽകിയത് ആരാണ് എന്നതും വ്യക്തമല്ല. പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇയാളെ വിമാനമാർഗം ബഹാൻവൽപൂരിലെ ആശുപത്രിയിലെത്തിച്ച് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. ജയിലിലെ മുഖ്യ പാചകക്കാരനെ കഴിഞ്ഞ ഒക്ടോബർ മുതൽ കാണാതായിട്ടുമുണ്ട്. ഇയാൾക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് കഴിഞ്ഞ വർഷമാണ് പാക്കിസ്ഥാൻ കോടതി മിറിന് 15വർഷത്തെ തടവുശിക്ഷ വിധിച്ചത്.xഇയാൾ ജീവിച്ചിരിപ്പില്ലെന്നായിരുന്നു നേരത്തെ പാക്കിസ്ഥാൻറെ അവകാശവാദം.xഎന്നാൽ ഇതിന് തെളിവ് ഹാജരാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ആവശ്യപ്പെട്ടതോടെയാണ് 2022 ഏപ്രിലിൽ അറസ്റ്റ് ചെയ്ത് ഭീകര വിരുദ്ധ കോടതിയിൽ വിചാരണ നടത്തിയത്.
156 പേരുടെ ജീവൻ കവർന്ന മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രകരിൽ പ്രധാനിയാണ് ഭീകരവാദിയായ സാജിദ് .ഇന്ത്യ കൊടും ഭീകരരുടെ പട്ടികയിൽ സാജിദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദശലക്ഷം ഡോളറാണ് ഈ ഭീകരൻറെ തലയ്ക്ക് അമേരിക്ക വിലയിട്ടിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളിൽ ജയിലിൽ അകപ്പെട്ടുപോയ എത്രയോ മനുഷ്യരുടെ തെളിയിക്കപ്പെടാനാകാത്ത കേസുകളിൽ, വിഷം കഴിച്ചോ , മറ്റെന്തെങ്കിലും കാരണങ്ങളാലോ ഉള്ള മരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കിടക്കുന്നു. !!


