അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം,

Cinema
Print Friendly, PDF & Email

ചെന്നൈ – തമിഴ്‍ നടനും, രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ പ്രേമലത മാധ്യമങ്ങളോട് . ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും അവർ പറഞ്ഞു. ആരോഗ്യം മോശമായതിനെ തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ അവസ്ഥ മോശമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് 14 ദിവസം കൂടി ആശുപത്രി കഴിയേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചില യൂട്യൂബറന്മാർ പറയുന്നത് പോലെ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയല്ല കഴിയുന്നത്. ഉടൻ വീട്ടിലേക്ക് മടങ്ങും. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്- പ്രേമലത വിജയകാന്ത് പറഞ്ഞു. വിജയകാന്തിന്റെ മകൻ നടന്റെ ആശുപത്രിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

https://fb.watch/oI9_b_TqNY/

Leave a Reply

Your email address will not be published. Required fields are marked *