പത്തനംതിട്ട – നഗരസഭയുടെയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം നാളെ 23 നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ടൗൺ ഹാളിൽ നടക്കും. ” ക്ലാഷ് ” എന്ന ഈജിപ്ഷ്യൻ സിനിമയാണ് പ്രദർശിപ്പിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഈജിപ്റ്റിന്റെ ഓസ്കാർ എൻട്രി ആയിരുന്നു ഈ ഫിലിം. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരവും, പ്രേക്ഷക പുരസ്‌കാരത്തിനുള്ള രജത ചകോരവും നേടിയ സിനിമ എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമയുമാണ്. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ – 9447945710 , 9447439851


